തൊടുപുഴ: ബംഗളൂരു ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി -83) നിര്യാതയായി. തൊടുപുഴ തുടിയന്‍പ്ലാക്കല്‍ പരേതരായ സ്കറിയ-അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ടി.എസ്. സക്കറിയാസ് (റിട്ട. പ്രഫ. പാലാ സെന്റ് തോമസ് കോളജ്), പരേതരായ ടി.എസ്. ജോസഫ് (അറക്കുളം), അന്നമ്മ, സിസ്റ്റര്‍ ജോണ്‍ ജോസഫ് (തിരുഹൃദയമഠം, പാലാ), പ്രഫ. ടി.എസ്. ചാക്കോ (റിട്ട. പ്രിന്‍സിപ്പല്‍, ന്യൂമാന്‍ കോളജ്, തൊടുപുഴ), ഫാ. കുരുവിള തുടിന്പ്ലാക്കല് സഹോദര പുത്രനാണ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ബംഗളൂരു പ്രൊവിന്ശ്യലറ്റ് സെമിത്തേരിയില്‍.