കാഞ്ഞിരപ്പള്ളി: തിളച്ച പാൽ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി പാലമ്പ്ര റേഷൻകടക്ക് സമീപം താമസിക്കുന്ന പയ്യംപള്ളിയിൽ പ്രിൻസ് തോമസ്-ഡിയ മാത്യു ദമ്പതികളുടെ മകൾ സീറ മരിയ പ്രിൻസാണ് ബുധനാഴ്ച മരിച്ചത്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്.