ആനക്കര: കപൂർ പഴയ വില്ലേജിന് സമീപം താമസിക്കുന്ന മാവറ മൊയ്തുണ്ണി (കുഞ്ഞാപ്പു-75) പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കപ്പൂര്‍ സിറ്റി പള്ളിയിൽ ഇശാഅ് നമസ്കാരത്തിന് എത്തി പ്രാഥനക്കിടയിലായിരുന്നു മരണം. ഭാര്യ: ബീഫാത്തു. മക്കൾ: മുസ്തഫ, സിദ്ദീഖ് (ഐ.എൻ.ടി.യു.സി കാഞ്ഞിരത്താണി), അലി, ജമീല. മരുമക്കൾ: ബഷീർ, ത്വാഹിറ, ബുഷ്റ, സൗദ.