പൂക്കോട്ടുംപാടം: റിട്ട. വനം ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം പറമ്പ എ.വി ഭവനിൽ എസ്. വിജയനാണ് (58) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയാണ് പറമ്പ ക്രിസ്ത്യൻ ദേവാലയത്തിനു സമീപം റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അനിതയാണ് ഭാര്യ. മക്കൾ: അനൂജ് (രണ്ടാം വർഷ ബിരുദ വിദ്യാർഥി, ഫാത്തിമ കോളജ്, മൂത്തേടം), ലിനീഷ് (പ്ലസ് ടു വിദ്യാർഥി, പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്കൂൾ).