വേങ്ങര: ഒരുകുടുംബത്തിലെ ജ്യേഷ്ഠാനുജന്മാരും ഒരുമകനും ഉൾപ്പെടെ നാലുപേർ മൂന്ന് മാസത്തിനിടെ മരിച്ചു. കണ്ണമംഗലം മേമാട്ടുപാറയിലെ പുള്ളാട്ട് അലവി ഹാജിയാണ് (75) വ്യാഴാഴ്ച മരിച്ചത്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ പുള്ളാട്ട് മുഹമ്മദ് ജൂലൈയിൽ മരിച്ചിരുന്നു. അനുജൻ പുള്ളാട്ട് ഉണ്ണീൻ ഈ മാസം 24 നാണ് മരിച്ചത്. പുള്ളാട്ട് അലവി ഹാജിയുടെ മകൻ പുള്ളാട്ട് നാസർ ഈ മാസം 13ന് അർബുദബാധിതനായി മരിച്ചു. അലവി ഹാജിയുടെ ഭാര്യ: പാത്തുമ്മു. മക്കൾ: മായീൻ, മുംതാസ്, മുഹമ്മദ്, അഷ്റഫ്, പരേതനായ നാസർ. മരുമക്കൾ: കെ. അലി, ഖമറുന്നിസ, ജസ്ന, തസ്ലീന, സുഹൈല.