കൂത്താട്ടുകുളം: വയോദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പന ഉപ്പുകണ്ടം ഭാഗത്ത് നെല്ലിക്കൽ വെള്ളക്കളി (70), ഭാര്യ ഓമന (65) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഇവർ വീട്ടിൽ തനിച്ചാണ് താമസം. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളക്കളിയെ ജങ്ഷനിലേക്ക് കാണാത്തതിനെത്തുടർന്ന് കവലയിലുള്ള ചിലർ ഭക്ഷണവും വാങ്ങി അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മക്കൾ: മിനി, മഞ്ജു. സംസ്കാരം പിന്നീട്.