കോട്ടയം: ഒഴത്തിൽ ലെയ്ൻ ഒഴത്തിൽ തോമസ് ജോർജ് (ബേബി -80) നിര്യാതനായി. എഫ്.എ.സി.ടി ആലുവ, അരാംകോ സൗദി അറേബ്യ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വത്സ തോമസ്. മക്കൾ: ഡോ. സെബിൻ തോമസ് (പ്ലാസ്റ്റിക് സർജൻ, കോഴിക്കോട് കോഓപറേറ്റിവ് ഹോസ്പിറ്റൽ), പ്രഫസർ ശീതൾ തോമസ് (ബസേലിയസ് കോളജ്, കോട്ടയം). മരുമക്കൾ: ഡോ. സ്മിത സെബിൻ (അഡീഷനൽ പ്രഫസർ, മെഡിക്കൽ കോളജ്, കോഴിക്കോട്), എബി തോമസ് മുരീക്കൽ (കോസ്റ്റ് അക്കൗണ്ടന്റ്) കോട്ടയം. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം യെരുശലേം മർത്തോമാ പള്ളി സെമിത്തേരിയിൽ.