പുളിക്കല്‍: വീടിനടുത്ത കിണറ്റില്‍ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ എ.എം.എം ഹൈസ്കൂള്‍ അധ്യാപിക പ്രീതകുമാരി (52) ആണ് മരിച്ചത്. സിയാംകണ്ടത്തിനു സമീപം തൊട്ടിയന്പാറയിലെ അനുപം വീടിനു സമീപമുള്ള വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കൊല്ലം കൊട്ടാരക്കര കുടവെട്ടൂര് നരിയിട തരുവിട വീട്ടിലെ അംഗമാണ് മരിച്ച പ്രീത കുമാരി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. ഭര്‍ത്താവ്: എസ്. ചന്ദ്രബാബു (അധ്യാപകന്, എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങല്‍പറമ്പ്). മക്കള്‍: അനുപമ (ഡിഗ്രി വിദ്യാർഥിനി), അജയ് (പ്ലസ് വണ്‍ വിദ്യാർഥി). മൃതദേഹം സിയാം കണ്ടത്തെ വീട്ടിലെത്തിച്ച ശേഷം കൊട്ടാരക്കര കുടവെട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി.