അങ്ങാടിപ്പുറം: 20 ദിവസം മുമ്പ് കാണാതായ അങ്ങാടിപ്പുറം കോട്ടപ്പറമ്പിലെ പേരയിൽ മുഹമ്മദിന്റെ (കുഞ്ഞാപ്പ - 82) മൃതദേഹം കണ്ടെത്തി. അങ്ങാടിപ്പുറം ചെറുപുഴയിൽ ഓരാടം പാലത്തിന് താഴെയാണ് മൃതദേഹം കണ്ടത്. സെപ്റ്റംബർ 11ന് രാത്രിയാണ് കാണാതായത്. ഓർമക്കുറവുള്ള ആളായിരുന്നു. പലയിടത്തും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് മീൻപിടിക്കാൻ എത്തിയ രണ്ട് അന്തർസംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചത് പ്രകാരം പൊലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹം പുറത്തെടുത്തു. പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: കുഞ്ഞാത്തു പാറപ്പുറത്ത്. മക്കൾ: ഉമൈവ, ഷീജ, അബ്ദുൽ ലത്തീഫ്. മരുമകൻ: മുഹമ്മദ് തേരത്തിൽ (പുളിക്കൽ).