അരിയല്ലൂര്‍: വള്ളിക്കുന്നിലെ കോണ്‍ഗ്രസ് നേതാവ് അരിയല്ലൂര്‍ മാധവാനന്ദവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം മലയംപറമ്പത്ത് വിനയന് (62) നിര്യാതനായി. അരിയല്ലൂര്‍ എം.വി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ലാബ് അസിസ്റ്റന്റായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, തിരൂരങ്ങാടി താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പരേതനായ മലയംപറമ്പത്ത് രാമന്റെ മകനാണ്. ഭാര്യ: അനിത (സെക്രട്ടറി, വള്ളിക്കുന്ന് പഞ്ചായത്ത് വനിത സഹകരണ സംഘം). മക്കള്‍: ശില്പ (കച്ചേരിക്കുന്ന്), ശ്രേയ (ഗവേഷക, മിസിസിപ്പി സര്‍വകലാശാല, അമേരിക്ക). മരുമകന്: സി.എസ്. പ്രജുല്‍ (അധ്യാപകന്, അരിയല്ലൂര്‍ എം.വി ഹയര്‍സെക്കന്‍ഡറി സ്കൂൾ). സഹോദരന്: എം.പി. വിനോദ് (റിപ്പോര്‍ട്ടര്‍, മംഗളം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.