തൃക്കൊടിത്താനം: നാൽക്കവല ഐരടത്തില്ലത്ത് പരേതനായ ഗുപ്തൻ നമ്പൂതിരിയുടെ ഭാര്യ തങ്കമ്മ അന്തർജനം (89) നിര്യാതയായി. മക്കൾ: ജി. നാരായണൻ പോറ്റി (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ), ജി. നീലകണ്ഠൻ പോറ്റി (വി.ബി.യു.പി സ്കൂൾ മാനേജർ), സജി ജി.നമ്പൂതിരി (ശാസ്താംകോയിക്കൽ ധർമ ശസ്ത ക്ഷേത്രം മേൽശാന്തി). മരുമക്കൾ: ശ്രീലത (റിട്ട. സിവിൽ സപ്ലൈ ഓഫിസ്), കെ. ഷീല (റിട്ട. അധ്യാപിക, വി.ബി.യു.പി സ്കൂൾ), ലളിതാംബിക അന്തർജനം (എച്ച്.എം, ഗവ. എൽ.പി സ്കൂൾ, ചങ്ങംകരി). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.