ചങ്ങരംകുളം: അഷ്റഫ് പന്താവൂർ (53) നിര്യാതനായി. വളയംകുളം ഫിഷ് ആൻഡ് റൈസ് ഹോട്ടൽ സ്ഥാപക അംഗവും മലബാർ ന്യൂസിന്റെ മലപ്പുറം വെസ്റ്റ് റിപ്പോർട്ടറും 360 മലയാളം ചാനൽ സ്ട്രിങ്ങറുമാണ്. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹി, കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയാ പേഴ്സൻസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലും സജീവമായിരുന്നു. ഭാര്യമാർ: ഖമറുന്നിസ, മുനീറ. മക്കൾ: അമ്മാർ, നൂഹ അഹമ്മദ്, ആദം.