കാരാകുർശ്ശി: ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കാരാകുർശ്ശി പൊന്തിയമ്പുറം പാറോണ്ട വീട്ടിൽ കുഞ്ഞന്റെ മകൻ ചാത്തൻ (52) ആണ് ഞായറാഴ്ച രാവിലെ 5.30ന് മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരക്ക് കാരാകുർശ്ശി-അയ്യപ്പൻകാവ് റോഡിലൂടെ നടന്ന് പോകുമ്പോൾ ഇയാൾക്ക് ബൈക്കിടിച്ച് സാരമായി പരിക്കേൽക്കുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലുക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ഐവർമഠത്തിൽ സംസ്കരിച്ചു. ഭാര്യ: ജാനകി. മക്കൾ: അനീഷ്, അനൂപ്, അനിത.