കൊല്ലങ്കോട്: വടവന്നൂർ മരുതംപാടം ചാത്തേലൻ (88) ട്രെയിൻ തട്ടി മരിച്ചു. വീട്ടിൽനിന്ന് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ റെയിൽവേ പാളത്തിലൂടെ പോകുമ്പോഴായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് കഴിഞ്ഞദിവസം മരിച്ചത്. ഭാര്യ: കുഞ്ചി. മക്കൾ: ഗുരുവായൂരപ്പൻ, പരമേശ്വരൻ, മുരുകൻ, തങ്ക, കമലം, പാർവതി, പാഞ്ചാലി. മരുമക്കൾ: യശോദ, വിലാസിനി, വിദ്യ, രാമൻകുട്ടി, ശിവദാസൻ, സുന്ദരൻ, പുഷ്പരാജൻ