മാറഞ്ചേരി: പരേതനായ ആന്തൂരയിൽ അബ്ദുവിന്റെ മകൻ പനിച്ചകത്തേൽ എ.പി. മുഹമ്മദ് (87) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനും മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡ് മുൻ അംഗവുമായിരുന്നു. ജനതാദൾ പൊന്നാനി മണ്ഡലം പ്രസിഡന്റായിരുന്നു. പൊന്നാനി പി.സി.സി സൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (ദുബൈ), റഊഫ് (അബൂദബി) റമീന (ദുബൈ). മരുമക്കൾ: റംസീന, ഷബ്ന , അബ്ദു സലീം (ദുബൈ). സഹോദരങ്ങൾ: മറിയു, നഫീസ, പരേതനായ മൂസ. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 10ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.