പറവൂർ: സുഹൃത്തിനൊപ്പം സൈക്കിളിൽ യാത്ര ചെയ്യുമ്പോഴുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പുത്തൻവേലിക്കര ഇളന്തിക്കര മാടേപ്പടി പ്രസീദൻ-ഹർഷ ദമ്പതികളുടെ മകൻ അജയ് (15) മരിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30ന് ഇളന്തിക്കര സ്കൂളിന് സമീപമുള്ള റോഡിൽ ഇറക്കം ഇറങ്ങി വരുമ്പോൾ സൈക്കിളിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു. അജയുടെ സുഹൃത്ത് അഭിജിത്താണ് സൈക്കിൾ ചവിട്ടിയിരുന്നത്. സൈക്കിളിന്റെ മുൻവശത്തുള്ള ബാറിൽ ഇരുന്നിരുന്ന അജയ് സൈക്കിളിൽനിന്ന് തെറിച്ചുവീണ് മരത്തിലിടിക്കുകയായിരുന്നു. ഇളന്തിക്കര ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ : അഭിരാം (പോളിടെക്നിക് വിദ്യാർഥി).