കോട്ടായി: കോട്ടായി മുണ്ടിയൻകാവ് മണ്ഡലംകോട് വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൾ കൃപ (20) നിര്യാതയായി. രക്താർബുദം ബാധിച്ചിരുന്ന കൃപയുടെ ചികിത്സക്ക് കോട്ടായി അപ്പുണ്ണി ഏട്ടൻ വായനശാലയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ചികിത്സാ സഹായ സമിതിയുണ്ടാക്കി പ്രവർത്തിച്ചുവരുന്നതിനിടെയാണ് മരണം. മാതാവ്: പ്രസന്ന. സഹോദരൻ: കിരൺ.