നെന്മാറ: അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അയിലൂർ കരിമ്പാറ പെരുമാങ്കോട് പരേതരായ കണ്ടൻ-തങ്ക ദമ്പതികളുടെ മകൻ ചന്ദ്രൻ കുട്ടിയാണ് (44) മരിച്ചത്. പത്തുദിവസം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അണലി കടിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പ്രാഥമിക ചികിത്സ കിട്ടാൻ വൈകിയത് രോഗിയുടെ നില കൂടുതൽ വഷളാക്കിയതായി ആശുപത്രിയിൽനിന്ന് അറിയിച്ചു. ഭാര്യ: മായ. മക്കൾ: അർജുൻ, ആനന്ദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെന്മാറ വക്കാവ് വാതക ശ്മശാനത്തിൽ.