കുണ്ടറ: ഇളമ്പള്ളൂർ തടവിള പുത്തൻവീട്ടിൽ ആദ്യകാല പത്ര ഏജന്റും ന്യൂസ് ഏജന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പരേതനായ ടി.പി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (84) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ഫിലിപ്പ് വർഗീസ്, മറിയാമ്മ വർഗീസ്, ലൂക്കോസ് വർഗീസ്, സുനിൽ വർഗീസ്, സതീഷ് വർഗീസ് (മാധ്യമം ഏജന്റ്). മരുമക്കൾ: പരേതനായ കെ.സി. പാപ്പച്ചൻ, സുജാ ഫിലിപ്പ്, ജോൺസൺ (റിട്ട. ഫോറസ്റ്റ്), സുജാ സുനിൽ, ഫെജി (അധ്യാപിക എസ്.എ.ബി.ടി.എം.യു.പി സ്കൂൾ, കുരീപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുണ്ടറ സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.