ഓച്ചിറ: തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപം തഴവ കുതിരപ്പന്തി മറുതാവിളയിൽ (ചന്ദ്രഭവനം) പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനകിയമ്മ (92) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ചന്ദ്രശേഖരൻ നായർ, ചന്ദ്രമതിയമ്മ, സുകുമാരിയമ്മ. മരുമക്കൾ: ഇന്ദിരാമ്മ, സദാശിവൻ നായർ, പരേതയായ ഉഷ, പരേതനായ വിജയൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.