പത്തിരിപ്പാല: അഗളി സ്വദേശിയെ മണ്ണൂരിൽ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. അഗളി വെല്ലിപ്പാറ ഹൊമമല തേക്കിൻകര പുത്തൻ വീട്ടിൽ ചന്ദ്രന്റെ മകൻ രാജൻ (55) ആണ് മരിച്ചത്. മണ്ണൂർ കമ്പനി പടിയിലുള്ള പുതിയ വില്ലേജ് ഓഫിസിന്റെ വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആറു മാസത്തോളമായി മണ്ണൂർ കമ്പനിപടിയിൽ സ്വകാര്യ വ്യക്തിയുടെ കീഴിൽ വാഴകൃഷി പണി പെയ്തുവരികയാണന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രിയിൽ.