അമ്പലവയൽ: മഞ്ഞപ്പാറയിലെ പാറമടക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആണ്ടൂർ കരളിക്കുന്ന് മാധവന്റെയും മാധവിയുടെയും മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ കാണാതായ ഇയാൾക്കു വേണ്ടി പുലർച്ച വരെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തിയത്. പിന്നീട് അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ 8.45 ഓടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സഹോദരന്: അനില്‍ കുമാര്‍.