പുല്പള്ളി: ദിവസങ്ങൾക്കുമുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. പുൽപള്ളി ടൗണിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയും കര്‍ണാടക അന്തര്‍സന്ത സോഗള്ളി സ്വദേശിയുമായ രസിക (25) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 30ന് രാത്രി താഴെയങ്ങാടിയിൽ വിജയ എൽ.പി സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ രസിക ഉൾപ്പെടെ ബൈക്ക് യാത്രക്കാരായ നാലുപേർക്കാണ് പരിക്കേറ്റത്.