വായ്പൂര്: പാടിമൺ മേലേമണ്ണിൽ പരേതനായ തോമസ് എം.ടിയുടെ ഭാര്യ ഏലിയാമ്മ തോമസ് (99) നിര്യാതയായി. പഴയിടം പടിഞ്ഞാറ്റയിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ഏലിക്കുട്ടി, ബേബിച്ചൻ, ചാക്കോച്ചൻ, ജോസുകുട്ടി. മരുമക്കൾ: വെള്ളയിൽ ഇടുമ്പനാംകുഴിയിൽ ശാന്തമ്മ, താഴത്ത് വടകര ഇലഞ്ഞിപ്പുറത്ത് വത്സമ്മ, ചങ്ങനാശ്ശേരി ആഴംമൂട്ടിൽ ലൈസി, പരേതരായ ചേനപ്പാടി കണ്ടത്തിൽ സ്കറിയാച്ചൻ, ചെട്ടിമുക്ക് കുമ്പുക്കാട്ട് ജോസഫ് കുഞ്ഞ്.