ഉപ്പുതറ: എള്ളുംകാലായിൽ പരേതനായ എ.ജെ നിക്ലാവോസിന്റെ ഭാര്യ എം.ടി. ഏലിയാമ്മ നിര്യാതയായി. ഉപ്പുതറ സെന്റ് ഫിലോമിനാസ് റിട്ട. അധ്യാപികയാണ്. മേലോരം മുതുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (ഡൽഹി), അനിത, അമല (സൗദി). മരുമക്കൾ: ഷാന്റി എള്ളുക്കുന്നേൽ (ഡൽഹി), സ്കറിയ ജോസഫ് (ജോയി), ബിജു മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ.