പത്തനംതിട്ട: കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്ന പുല്ലുവെട്ട് തൊഴിലാളി മരിച്ചു. കടമ്മനിട്ട അന്ത്യാളൻകാവ് ആറൊന്നിൽ ജോസഫ് മാത്യു (രാജു- 60) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട്, മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടെ കല്ല് തെറിച്ച് കടന്നൽകൂട്ടിൽ തട്ടി ഇളകി. തുടർന്ന് കടന്നൽ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ. ഭാര്യ: അന്നമ്മ ജോസഫ് (വടശ്ശേരിക്കര പേഴുംപാറ കാലാക്കൽ കുടുംബാംഗം). മക്കൾ: അജിൻ (പ്ലസ് വൺ വിദ്യാർഥി കടമ്മനിട്ട ഗവ. ഹൈസ്കൂൾ), ഏഞ്ചൽ (ഏഴാംക്ലാസ് വിദ്യാർഥിനി -എസ്.എച്ച്.എച്ച് എസ്.എസ് മൈലപ്ര). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാട്ടൂർ സെന്റ് ആൽബർട്ട്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.