പത്തനംതിട്ട: ഗർഭിണിയായ യുവതി പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. തണ്ണിത്തോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വെട്ടിപ്രം പട്ടംകുളത്ത് ബി. മുജീബിന്റെ ഭാര്യ ഫർഹത്ത് സലീമാണ് (29) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് യുവതിയുടെ പന്തളത്തുള്ള വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥിതി ഗുരുതരമായതിനാൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ 10 ഓടെ മരിച്ചു. എട്ടുമാസം ഗർഭിണിയായിരുന്നു. മക്കൾ: മുക്താർ, ഒമർ. ഖബറടക്കം നടത്തി.