രാമപുരം: മക്കരപറമ്പ് വറ്റലൂരിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും രാമപുരം സ്റ്റാർ ഗോൾഡ് പാലസ് ജ്വല്ലറി ഡയറക്ടറുമായിരുന്ന വറ്റലൂർ തോട്ടക്കര പൂവൻതൊടി അഹമ്മദ്കുട്ടി ഹാജി (75) നിര്യാതനായി. ആദ്യകാലപ്രവാസിയും ബിസിനസ് സംരംഭകനുമായിരുന്നു. കുറുവ മേഖല മുസ്ലിം ലീഗ് മുൻ ട്രഷറർ, വൈസ് പ്രസിഡന്റ്, തോട്ടക്കര കുറുവ ജി. എൽ.പി സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ്, വറ്റലൂർ തോട്ടക്കര മഹല്ല് പ്രസിഡന്റ്, സുല്ലമുസ്സലാം മദ്റസ പ്രസിഡന്റ്, കുറുവ റേഞ്ച് സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറുവ പഞ്ചായത്ത് നാലാം വാർഡിൽ അംഗൻവാടി നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയിരുന്നു. ഭാര്യ: മറിയുമ്മ മറ്റത്തൂർ. മക്കൾ: സൈതാലി, ഫസീന ബീഗം, ആബിദ, ജസീല. മരുമക്കൾ: സുമയ്യ, കുഞ്ഞീതു, റഫീഖ്, നൗഷാദ്. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ബഷീർ (അബൂദബി കെ.എം.സി.സി), ഖദീജ.