നിലമ്പൂർ: മുതുകാട് നെച്ചിക്കാടൻ ദേവദാസൻ (46) ഷോക്കേറ്റ് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ പട്ടരാക്കയിലെ ഒരു വീട്ടിൽ വെൽഡിങ് പ്രവൃത്തിക്കിടെയാണ് ഷോക്കേറ്റത്. ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നിഷ.