കളമശ്ശേരി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻ പിള്ളയുടെ മാതാവും പരേതനായ കേശവപിള്ളയുടെ ഭാര്യയുമായ സരസ്വതിയമ്മ (93) നിര്യാതയായി. ഏലൂർ മഞ്ഞുമ്മൽ സരസ്വതി വിലാസത്തിലായിരുന്നു അന്ത്യം. മറ്റ് മക്കൾ: കെ. വിക്രമൻ പിള്ള (റിട്ട. പ്രോജക്ട് മാനേജർ, ശക്തി പേപ്പർ മിൽ), പ്രഫ. കെ. വാസുദേവൻപിള്ള (എൻ.എസ്.എസ് കോളജ്, നെന്മാറ, പാലക്കാട്), പാർവതി ബാലസുബ്രഹ്മണ്യൻ (ഡി.ജി.എം ഫിനാൻസ്, ഫാക്ട്). മരുമക്കൾ: പ്രസന്ന, ഷീല, രാജി, ബാലസുബ്രഹ്മണ്യൻ (എ.എ അസോസിയേറ്റ്സ്).