പറവൂർ: ഉച്ചഭാഷിണി കെട്ടാൻ മരത്തിൽ കയറുന്നതിനിടെ വീണ് ചേന്ദമംഗലം തെക്കുംപുറം തോട്ടോത്ത് ബാലചന്ദ്രന്റെ മകൻ ടി.ബി. പ്രസാദ് (34) മരിച്ചു. നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി കിഴക്കുംപുറം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 28ന് രാത്രി 8.30നാണ് സംഭവം. ഉച്ചഭാഷിണി കെട്ടി തിരികെ ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തലക്കും വയറിനും ഗുരുതരമായി പരിക്കേൽക്കുകയും വാരിയെല്ല് തകരുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. അവിവാഹിതനാണ്. മാതാവ്: കമലം.