തൃപ്പൂണിത്തുറ: സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബിനുവിന്റെ മകന് മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യഭവനില്‍ അന്‍വിനാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാട്ടായിരുന്നു അപകടം. എറണാകുളത്തെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചീഫ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായ അന്വിന് എറണാകുളത്തേക്ക് പോകുമ്പോള്‍ അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ശ്രീജ. സഹോദരി: ഐശ്വര്യ. സംസ്കാരം നടത്തി.