അങ്കമാലി: ലോറിയിടിച്ച് ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. പാറക്കടവ് എളവൂർ കിഴക്കേടത്ത് വീട്ടിൽ ബെന്നിയുടെ ഭാര്യ മിനിയാണ് (53) മരിച്ചത്. പള്ളിയിൽ പോയി മടങ്ങവെ വ്യാഴാഴ്ച രാത്രി മൂഴിക്കുളം കൃഷിഭവന് സമീപമായിരുന്നു അപകടം. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. താണിശ്ശേരി വടക്കുഞ്ചേരി കുടുംബാംഗമാണ്. മക്കൾ: നിലീഷ, നിതിന. മരുമകൻ: വിജു.