നെന്മാറ: അയിലൂർ കരിമ്പാറ നിരങ്ങൻപാറ ചെമ്പുത്ര കുന്നത്ത് വീട് മണികണ്ഠനെ (മണി -56) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു. ഭാര്യ ജോലിചെയ്യുന്ന തൃശൂരിലാണ് കുടുംബം താമസിക്കുന്നത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞിട്ടും ഇയാളെ പുറത്തുകാണാത്തതും വീടിനുപുറത്തെ ലൈറ്റ് കത്തുന്നതും ശ്രദ്ധയിൽപെട്ട അയൽവാസികളാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതും കട്ടിലിനുതാഴെ മരിച്ചുകിടക്കുന്നതും കണ്ടത്. നെന്മാറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഭാര്യയും മകളും മരുമകനും സ്ഥലത്തെത്തിയ ശേഷം മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് 5.30ന് പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് മകളും ഭാര്യയും പറഞ്ഞു. ഭാര്യ: സുജ. മക്കൾ: സുമിത്ത്, സുജിത്ത്, സുമിത. മരുമകൻ: സനിൽ.