അരുവിത്തുറ: എസ്.വി.ഡി സഭാംഗം ഫാ. ജോസ് വയലിൽ (82) മധ്യപ്രദേശിൽ നിര്യാതനായി. അരുവിത്തുറ വയലിൽ പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വി.ജെ. ജോർജ് (മാധ്യമം ഏജന്റ്), പരേതരായ വി.ജെ. ചാക്കോ (റിട്ട. അധ്യാപകൻ), അച്ചാമ്മ ചാക്കോ മങ്ങാട്ടുതാഴെ പൂഞ്ഞാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഇൻഡോർ പാൽഡ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ.