ചങ്ങനാശ്ശേരി: മോഴൂര്‍ കൊച്ചുകളം പരേതനായ തോമസ് മാത്യുവിന്റെ മകന് സിജോ തോമസ് (47) നിര്യാതനായി. മാതാവ്: പുളിങ്കുന്ന് കിഴക്കേ വലിയവീട് കുടുംബാംഗം അന്നമ്മ തോമസ്. ഭാര്യ: വെളിയനാട് കൊച്ചുകളം കുടുംബാംഗം ഷീനാ സിജോ. മക്കള്‍: ജിസ, ജിസ്ന, ജുവല്‍. സംസ്കാരം 10ന് രാവിലെ 11ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.