ഇളങ്ങുളം: ഇരുപ്പക്കാട്ട് തകടിയിൽ ഫിലിപ് ജോൺ (ഫിലിപ് സാർ -86) നിര്യാതനായി. സൺഡേ സ്കൂൾ മുൻ ഹെഡ്മാസ്റ്ററും കാഞ്ഞിരപ്പള്ളി രൂപത പ്രമോട്ടറുമായിരുന്നു. ഭാര്യ: കുട്ടിയമ്മ ചെങ്ങളം കളപ്പുരക്കൽ കുടുംബാംഗം. മക്കൾ: മോളി തോമസ്, ജോൺസൺ, സോജൻ, മാത്യു ഫിലിപ് (സർക്കിൾ മാനേജർ, ടാറ്റാ എ.ഐ.എ). മരുമക്കൾ: തോമസ് (അപ്പോഴിപ്പറമ്പിൽ, മാൻവെട്ടം), ആൻസി (തകടിയിൽ, പഴയിടം), ആൻസി (പുത്തൻപറമ്പിൽ, ഇളങ്ങുളം), ലിസ് (പടന്നമാക്കൽ, പൊൻകുന്നം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.