തലയോലപ്പറമ്പ്: ഗൽഫിൽനിന്ന് അവധിക്കെത്തിയ യുവാവ് ടിപ്പറിടിച്ച് മരിച്ചു. തലയോലപ്പറമ്പ് മണപ്പുറത്ത് വീട്ടിൽ നവാസ്-സഫിയ ദമ്പതികളുടെ ഏകമകൻ അജാസാണ് (22) മരണപ്പെട്ടത്. സുഹൃത്തും സഹയാത്രികനുമായ തലയോലപ്പറമ്പ് പാറകണ്ടം സലാമിന്റെ മകൻ സഹദിന് (22) സാരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11.30ന് പിറവം ആശുപത്രിക്ക് സമീപത്തെ വളവിലാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജാസിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 18ന് ഗൾഫിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു ഇരുവരും.