പെരുമ്പാവൂര്‍: മിമിക്രി കലാകാരനും സീരിയല്‍ നടനും ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ വളയന്‍ചിറങ്ങര നിരവത്ത് വീട്ടിൽ (ബിന്ദു ഭവന്) ബിജു മാധവന് (49) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: കാശിനാഥ്, വേദഗായത്രി. കൊച്ചിന് കലാഭവനിലൂടെ കലാരംഗത്തെത്തിയ ബിജു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. രോഗബാധിതനായതിനാല്‍ കുറച്ചുകാലമായി കലാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വളയന്‍ചിറങ്ങര എന്‍.എസ്.എസ് ഐ.ടി.ഐക്ക് സമീപം വീട്ടുവളപ്പില്‍.