കൊച്ചി: അമൃത ആശുപത്രി മുൻ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ റോൺ ഗോട്ട്സേഗൻ (86) നിര്യാതനായി. 1998ൽ അമൃത ആശുപത്രി ആരംഭിച്ചത് മുതൽ 2022 വരെ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടറായിരുന്നു. കൊല്ലം അമൃതപുരി മാതാ അമൃതാനന്ദമയിമഠത്തിൽ വെച്ചായിരുന്നു മരണം. അമേരിക്കൻ സ്വദേശിയായ റോൺ ഗോട്ട്സേഗൻ കാലിഫോർണിയയിലെ സാൻഡമോണിൽ മാതാ അമൃതാനന്ദമയി മഠം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചിയിൽ അമൃത ആശുപത്രി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇദ്ദേഹം നേതൃത്വം വഹിച്ചു. സംസ്കാരം ശനിയാഴ്ച രാത്രി എട്ടിന് അമൃതപുരി ആശ്രമപരിസരത്ത്.