അടിമാലി: കൊന്നത്തടി മാപ്രയിൽ മറിയക്കുട്ടി (90) നിര്യാതയായി. പാലാ കടനാട് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ആദ്യകാല കോൺഗ്രസ് നേതാവും ദീർഘകാലം കൊന്നത്തടി സർവിസ് സഹകരണ ബാങ്ക്, ആപ്കോസ് എന്നിവയുടെ പ്രസിഡൻറുമായിരുന്ന പരേതനായ ജോർജ് ജോസഫ് മാപ്രയുടെ ഭാര്യയാണ്. മക്കൾ: ജോസ്, ആഗസ്തി, പരേതനായ ജോണി, റോസമ്മ, ബാബു, ഷാജി (സ്പെഷൽ വില്ലേജ് ഓഫിസർ, മൂന്നാർ), നാൻസി (എസ്.എച്ച്, കോൺവന്റ്, ആലുവ), നൈസി (നഴ്സ്, യു.കെ). മരുമക്കൾ: സൂസമ്മ, ലീലാമ്മ, ടോമി, ഷാന്റി, ബിൻസി, ബോബി.