മലപ്പുറം: ചെമ്മങ്കടവ് സിവിൽ സ്റ്റേഷൻ സ്വദേശി ആലമ്പാടൻ പുഷ്പാംഗദൻ (74) നിര്യാതനായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ മുതിർന്ന സഹോദരനാണ്. സി.പി.എം സിവിൽസ്റ്റേഷൻ ചെമ്മങ്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ്. വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്റും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ലീന, പ്രദീപ്, അഭിലാഷ്, പരേതനായ ദിനേശ്. മരുമക്കൾ: ബാലകൃഷ്ണൻ, രമ്യ, ധന്യ, മനീഷ.