മല്ലപ്പള്ളി ഈസ്റ്റ്: കിഴക്കേൽ ഹരിനിവാസിൽ പരേതനായ കെ.എൻ. നാരായണൻകുട്ടിയുടെ (റിട്ട. അധ്യാപകൻ) ഭാര്യയും റിട്ട. അധ്യാപികയുമായ ടി.ആർ. ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. കവിയൂർ തട്ടാരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീലത (അധ്യാപിക, എസ്.കെ.എസ്.വി സ്കൂൾ, കാലടി), ശ്രീകല (താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി), ചന്ദ്രലേഖ (ക്ഷീര വികസന യൂനിറ്റ്, പന്തളം), ഹരികുമാർ (ജല അതോറിറ്റി, ആലപ്പുഴ). മരുമക്കൾ: എം.ജി. ശശിധരൻ, സന്തോഷ് കുമാർ , അനിൽകുമാർ, സേതുലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.