കാഞ്ഞിരപ്പള്ളി: ഒന്നാം മൈൽ കൊച്ചുറോഡ് ഭാഗത്ത് പൈനാപള്ളിയിൽ മുഹമ്മദാലി (68, പൈനാപള്ളി രാജൻ) നിര്യാതനായി. അന്താരാഷ്ട്ര -റെയിൽവേ വോളിബാൾ താരവും ടൈറ്റാനിയം ടീം മുൻ കോച്ചുമാണ്. വോളിബാൾ രംഗത്തെ പ്രഗല്ഭരായിരുന്ന റിട്ട. എസ്.പി. അബ്ദുൽ റസാഖ്, പരേതനായ എസ്.പി. മുഹമ്മദ് കാസിം എന്നിവരുടെ സഹോദരനാണ്. ഭാര്യ: പുത്തൂർപള്ളി കുടുംബാംഗം ഷക്കീലാറാണി. മക്കൾ: തസ്ലീം അലി, തൗസീഫ് അലി, റമീസ് അലി. മരുമക്കൾ: സൈറ, അമീറ, സൈറ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.