കാക്കനാട്: പിറവം താലൂക്കാശുപത്രി അസിസ്റ്റന്റ് സർജൻ ചാന്ദ്നി മോഹൻ (34) നിര്യാതയായി. റിട്ട. ഹൈക്കോടതി ജഡ്ജി വി. കെ. മോഹനന്റെയും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളാണ്. ഭർത്താവ്: ഡോ. ഹിരൺ രമണൻ (ഇ.എൻ.ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്). മൃതദേഹം ഞായർ രാവിലെ എട്ടിന് കാക്കനാട് അമ്പാടിമൂല വലിയപറമ്പിൽ വീട്ടിൽ എത്തിക്കും. സംസ്കാരം ഞായർ വൈകീട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിൽ.