തൊടുപുഴ: കീരികോട് നടക്കൽ പരേതനായ മത്തായിയുടെ മകൻ തങ്കച്ചൻ (സ്റ്റീഫൻ -59) നിര്യാതനായി. ഭാര്യ: ജിഷ കലൂർ വാണിയപ്പുരയിൽ കുടുംബാംഗം. മകൾ: ജിയാനി സ്റ്റീഫൻ. മരുമകൻ: സൈമൺ തോമസ് മേലുകുന്നേൽ (ലണ്ടൻ). മാതാവ്: പരേതയായ മാമി നെടിയശാല കുഴികണ്ടത്തിൽ കുടുംബാംഗം. ദീർഘകാലം തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ നൈസ് സ്റ്റേഷനറീസ് സ്ഥാപനം നടത്തിയിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.