കാട്ടാംപാക്ക്: കാട്ടാംപാക്ക് കുളത്തുംകാലയിൽ പരേതനായ ജോർജിന്റെ (വക്കച്ചൻ) ഭാര്യ ഏലമ്മ (72) നിര്യാതയായി. പൂവക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, ബിനോയ്, ബിജു (കാനഡ), ജാൻസി. മരുമക്കൾ: ജോർജ് ഉണ്ണാങ്ങുംപറമ്പിൽ മാൻവെട്ടം, ബെൻസി പാലച്ചുവട്ടിൽ തലപ്പാറ, സോണിയ കൈതമറ്റത്തിൽ കുര്യനാട്ട് (കാനഡ), സോഫി കൊട്ടാരത്തിപറമ്പിൽ കാപ്പുംതല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാട്ടാംപാക്ക് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.