പത്തനംതിട്ട: ഏഴുമാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച യുവതി തൂങ്ങിമരിച്ചനിലയിൽ. പുല്ലാട് കുറവൻകൂഴി വേങ്ങ നിൽക്കുന്നതിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യയെയാണ് (26) ഞായറാഴ്ച വൈകീട്ട് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവും അയൽവാസികളും ചേർന്ന് മൃതദേഹം കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിഷ്ണുവിനെ കോയിപ്രം പൊലീസ് ചോദ്യംചെയ്തുവരുന്നു.