പത്തിരിപ്പാല: വിഷം അകത്തുചെന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മണ്ണൂർ വെളുത്തേടത്ത് നാരായണൻ നായർ (80) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് വീട്ടിൽ അവശനിലയിൽ കണ്ട ഇയാളെ ജില്ല ആശുപത്രിയിലെത്തിച്ചത്. ഉച്ചക്ക് രണ്ടരയോടെ മരിച്ചു. ഭാര്യ: രുഗ്മിണി. മക്കൾ: അംബിക, പരേതനായ ജയൻ. മരുമകൻ: ബൈജു.