നിലമ്പൂർ: നിലമ്പൂർ വനം കാര്യാലയത്തിന്റെ കവാടത്തിന് മുന്നിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കൂരാചുണ്ട് സ്വദേശി പടവിൽ പി.കെ. അഗസ്റ്റ്യനെയാണ് (പാപ്പച്ചൻ-73) നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ഗേറ്റിന് മുന്നിൽ കെ.എൻ.ജി റോഡരികിൽ തിങ്കളാഴ്ച പുലർച്ച മരിച്ച നിലയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിശേഷം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുക്കൊടുത്തു. മൂന്ന് ദിവസം മുമ്പ് സഹോദരങ്ങളെയും ബന്ധുക്കളെയും കാണാൻ കൂരാചുണ്ടിൽ നിന്ന് പോന്നതാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: ഷാലി, ബീന, ക്രസ്റ്റി. മരുമക്കൾ: സാജു പുതുശ്ശേരിയിൽ, ഷിബു വെട്ടുകല്ലേൽ, മെജോ വള്ളപുരക്കൽ.